സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി; ചെലവുകള്‍ പെരിപ്പിച്ച കാട്ടി അഴിമതിപ്പണം കണക്കില്‍ പെടുത്തി; ചരക്ക് നീക്കത്തിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ പേരിലും വ്യാജ ബില്ലുകള്‍; കെ.എസ്.ഐ.ഡി.സി പങ്കാളിത്തം ഉള്ളതിനാല്‍ പൊതുതാല്‍പ്പര്യം വരും; കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി

Update: 2025-01-11 11:40 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി കരാറില്‍ സിഎംആര്‍എല്ലിനെതിരെ അന്വേഷണം റിപ്പോര്‍ട്ട്. ഇന്‍കം ടാക്‌സ്, എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയിലാണ് സമര്‍പ്പിച്ചത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വെളിപ്പെടുത്തുന്നത്. ട

ചെലവുകള്‍ പെരിപ്പിച്ച കാട്ടി അഴിമതിപ്പണം കണക്കില്‍ പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചരക്ക് നീക്കത്തിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ പേരിലും വ്യാജ ബില്ലുകള്‍ തയ്യാറാക്കിയാണ് കണക്കുകള്‍ പെരുപ്പിച്ചത്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും പല രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് സ്ഥപനത്തില്‍ പങ്കാളിത്തം ഉള്ളതിനാല്‍ വിഷയത്തല്‍ പൊതുതാല്‍പ്പര്യം വരുമെന്നും എസ്എഫ്ഐഒ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിന് മേല്‍ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനില്‍ക്കില്ല. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കോടതിയില്‍ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു. കമ്മീഷന്‍ ഉത്തരവ് വന്നത് കൊണ്ട് മറ്റു നടപടികള്‍ പാടില്ലെന്ന് വാദം നിലനില്‍ക്കില്ല. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുമെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സിഎംആര്‍എല്‍ നടത്തിയത് സങ്കല്‍പ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

സിഎംആര്‍എല്‍ എക്സാലോജിക്കിന് പണം നല്‍കിയത് അഴിമതി തന്നെയെന്നാണ് നേരത്തെ എസ്ഐഫ്ഐഒ കഴിഞ്ഞ സിറ്റിംഗില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറച്ചുവെക്കാനാണെന്നും എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ നേരത്തെ തന്നെ പറഞ്ഞത്. ഇതോടെ വാദങ്ങള്‍ എഴുതി നല്‍കാനാണ് കോടതിയുടെ നിര്‍ദേശിച്ത് തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ചത്.

സിഎംആര്‍എല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്എഫ്‌ഐഒയുടെ നിലപാട്. എസ്എഫ്‌ഐഒയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരവേയാണ് ആരോപണം. സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ്എഫ്‌ഐഒ ചൂണ്ടിക്കാട്ടുന്നു.

എസ്എഫ്‌ഐഒയുടെ അന്വേഷണത്തെ ന്യായീകരിച്ച് ആദായ നികുതി വകുപ്പും രംഗത്തെത്തിയിരുന്നു. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് അന്തിമമല്ല. രേഖകള്‍ കൈമാറാന്‍ ഐടി വകുപ്പിന് അധികാരമുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായി നിയമങ്ങള്‍ ഉണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതായും എസ്എഫ്‌ഐഒ കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കാലിത്തീറ്റ കുംഭകോണ കേസിലേത് പോലെ വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ടായി നല്കിയതോടെ കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കല്‍ക്കും അത് തിരിച്ചടിയാകും. സിഎംആര്‍എല്ലില്‍ നിന്നും പണം പറ്റിയവരുടെ പട്ടികയില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Tags:    

Similar News