താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തു; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ യൂട്യൂബര്‍ തൊപ്പിയും മൂന്ന് യുവതികളും ഒളിവില്‍; നിഹാദിന്റെ ഡ്രൈവര്‍ ജാബിര്‍ ലഹരി എത്തിക്കുന്നതില്‍ പ്രധാനി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
യൂട്യൂബര്‍ തൊപ്പിയും മൂന്ന് യുവതികളും ഒളിവില്‍
കൊച്ചി: രാസലഹരിക്കേസില്‍ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ വരും. നേരത്തെ തൊപ്പിക്കെതിെ എന്‍ഡിപിഎസ് നിയമം അനുസരിച്ച് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് തൊപ്പിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പാലാരിവട്ടം പൊലീസിനോട് റിപ്പോര്‍ട്ട് തേടും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നിഹാദും സുഹൃത്തുക്കളും ഒളിവിലാണ്. ഈ മാസം 16നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് ഡാന്‍സഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തി രാസലഹരി പിടികൂടിയത്. നിഹാദിന്റെ ഡ്രൈവര്‍ ജാബിറാണ് ലഹരി എത്തിക്കുന്നതില്‍ പ്രധാനി.
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ചുമത്തിയത്. സാമൂഹിക മാധ്യമ ഉപയോക്താക്കളായ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ് തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന തളിപ്പറമ്പ് സ്വദേശിയായ നിഹാദ്.
അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു യൂട്യൂബിലൂടെ നിഹാദ് പറഞ്ഞത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് പറഞ്ഞിരുന്നു. 'തൊപ്പി' എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.
ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂര്‍ സ്വദേശിയായ 'തൊപ്പി'. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്. ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും ചര്‍ച്ചയായിരുന്നു
യൂട്യൂബില്‍ ആറ് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ് തൊപ്പിക്കുണ്ട്. എന്നാല്‍ മോശം വാക് പ്രയോഗങ്ങളാണ് ഇയാളുടെ വീഡിയോകളുടെ പ്രത്യേകത. ടോക്‌സിക് മനോഭാവവും വീഡിയോകളില്‍ നിഴലിച്ചു നില്‍ക്കുന്നുണ്ട്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികള്‍ വഴിതെറ്റുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നതും ഈ വീഡിയോകളുടെ പ്രത്യേകതയാണ്. തൊപ്പിയുടെ വീഡിയോകളില്‍ സ്ത്രീകളെ ലൈംഗിക വസ്തു മാത്രമായി ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്.