ആൺസുഹൃത്ത് ഫോൺ എടുക്കാത്തതിന്റെ മനോവിഷമത്തിൽ വിഡിയോ കോള്‍ ചെയ്ത് ആത്മഹത്യശ്രമം; യുവതിയുടെ വീട്ടിലെത്തി വിവരമറിയിച്ചത് ആണ്‍സുഹൃത്ത്; മുറിതുറന്നപ്പോള്‍ കണ്ടത് കഴുത്തിൽ കുരുക്കിട്ട് തൂങ്ങി നിൽക്കുന്ന യുവതിയെ; ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനെട്ടുകാരി ചികില്‍സയിലിരിക്കെ മരിച്ചു
തൃശൂര്‍: കൈപ്പമംഗലത്ത് ആൺ സുഹൃത്ത് ഫോൺ എടുക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനെട്ടുകാരി ചികില്‍സയിലിരിക്കെ മരിച്ചു. ആൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആൺസുഹൃത്ത് വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഈമാസം 25നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നല്ല സൗഹൃദത്തിലായിരുന്ന യുവാവ് ഫോണെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ ആത്മസംഘര്‍ഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സുഹൃത്ത് ഫോണ്‍ എടുക്കാത്തതില്‍ യുവതിക്ക് വളരെയധികം മാനസിക സമ്മര്‍ദത്തിലായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമക്കുകയയായിരുന്നു.
സുഹൃത്ത് ഉടന്‍ യുവതിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചു. വീട്ടുകാര്‍ മുറിതുറന്നപ്പോള്‍ കഴുത്തില്‍ കുടുക്കിട്ട് തൂങ്ങിനില്‍ക്കുന്ന യുവതിയെയാണ് കണ്ടത്. ഉടനെ താഴെ ഇറക്കി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ വെന്‍റിലേറ്ററിലാക്കി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.