ടെൽ മി വാട്ട് ഈസ് യുവർ ടീച്ചിങ്ങ് ഫിലോസഫി?; വെരിഫിക്കേഷൻ സമയത്തെ ടെൻഷൻ ശ്രദ്ധിച്ചു; ആ...തൂക്കിയല്ലോ നാഥായെന്ന് യുവതി; മുഖത്ത് പരുങ്ങൽ ഭാവം; പിടി വീണത് ആ കടുംകട്ടി ചോദ്യത്തിൽ; വ്യാജ അധ്യാപികയ്ക്ക് എട്ടിന്റെ പണി; കുടുങ്ങിയത് പ്രിൻസിപ്പലിന്റെ സംശയത്തിൽ; ഇപ്പൊ മനസ്സിലായോ..എന്ന് കോടതി

Update: 2025-04-07 13:55 GMT

പിലിഭിത്ത്: കുട്ടികൾക്ക് അറിവ് പകർന്ന് കൊടുക്കുന്നവരാണ് ഗുരു. അവരെ നേരായ മാർഗത്തിൽ നയിക്കുവാനും നല്ല രീതിയിൽ സമൂഹത്തിൽ വളർന്നുവരുവാനും അധ്യാപകർ ശിക്ഷണം നൽകുന്നു.പക്ഷെ കാലം മാറിയപ്പോൾ എല്ലാം തിരിഞ്ഞാണ് സംഭവിക്കുന്നത്. പാഠങ്ങൾ മാത്രം തീർത്ത് പോകുന്നവർ മാത്രമായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ അധ്യാപനം.

ജോലിയിൽ പ്രവേശിച്ച് ശമ്പളം വാങ്ങണം എന്നുള്ളതിൽ മാത്രം ഒതുങ്ങിപ്പോകുന്നു.ചിലർ വ്യാജ സർട്ടിഫിക്കറ്റുകൾ വച്ച് വരെ ജോലിയിൽ പ്രവേശിക്കുന്നു. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. വ്യാജ രേഖകൾ വെച്ച് ജോലിയിൽ പ്രവേശിച്ച അധ്യാപികയ്ക്ക് കടുത്ത ശിക്ഷ നൽകിയിരിക്കുകയാണ് കോടതി.

വ്യാജ രേഖകൾ ചമച്ച് സർക്കാർ സ്കൂളിലെ അധ്യാപികയായി 36കാരിക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ പിലിഭിത്ത് കോടതിയുടേതാണ് തീരുമാനം. ക്ഷമാ ഗുപ്ത എന്ന 36കാരിയാണ് സർക്കാർ സ്കൂളിൽ ജോലി നേടാനായി വ്യാജ രേഖ ചമച്ചത്. 2015 മുതൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഇവർ.

തടവ് ശിക്ഷയ്ക്കൊപ്പം 30000 രൂപ ഇവർ പിഴയായും അടയ്ക്കണമെന്നാണ് കോടതി വ്യക്തമാക്കി. മാർച്ച് 29ന് 36കാരിയുടെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹർജി കോടതി തള്ളിയിരുന്നു. ഇവർ കേസിൽ കോടതിൽ ഹാജരാകാതെ വന്നതോടെയാണ് ഇവർക്കെതിരെ വാറന്റ് പുറത്തിറക്കിയത്. ഹർജി തള്ളിയതിന് പിന്നാലെ കോടതിയിൽ ഹാജരായ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വഞ്ചന, വ്യജ രേഖ ചമയ്ക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കുള്ള വിവിധ കേസുകളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസിൽ എട്ട് പേരെയാണ് പ്രോസിക്യൂഷൻ സാക്ഷി വിചാരണ നടത്തിയത്. വാരണാസിയിലെ ഒരു സ്ഥാപനത്തിന്റെ പേരിൽ വ്യാജ ബി എഡ് ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇവർ തയ്യാറാക്കിയത്. വെരിഫിക്കേഷൻ സമയത്തെ ചില പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ട സ്കൂളിലെ പ്രിൻസിപ്പലാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.

Tags:    

Similar News