വിവാഹത്തിന് വെറും നാല് ദിവസം മാത്രം ബാക്കി; ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി വീട്ടുകാർ; മുഴുവൻ ഹാപ്പി വൈബ്; പെട്ടെന്ന് എല്ലാം തകിടംമറിഞ്ഞു; മകളുടെ 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്ത്; സത്യങ്ങൾ എല്ലാം വിളിച്ചുപറഞ്ഞു; ഞെട്ടലോടെ ബന്ധുക്കൾ; നെഞ്ച് തകർന്ന അച്ഛൻ ചെയ്തത്; അരുംകൊലയിൽ ഞെട്ടി നാട്; എല്ലാത്തിനും സാക്ഷിയായി പോലീസ്!
ഭോപ്പാല്‍: വിവാഹത്തിന് വെറും നാല് ദിവസം മാത്രം ബാക്കി നിൽക്കെ കല്യാണ വീട്ടിൽ അരുംകൊല. ഒരു പിതാവ് തന്റെ മകളെ അതിക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തി. പോലീസിന്റെ മുന്നിൽവെച്ചാണ് അച്ഛൻ തന്റെ മകളുടെ ജീവൻ എടുത്തത്. മധ്യപ്രദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
പോലീസിനു മുന്നില്‍ വച്ച് മകളെ അതിക്രൂരമായി വെടിവച്ച് കൊലപ്പെടുത്തി അച്ഛന്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് അതിദാരുണ സംഭവം നടന്നത്. മകളുടെ വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്. അച്ഛന് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
തനു എന്ന് പേരുള്ള 20 വയസുകാരിയെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായിരിന്നു.
മകൾ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തനു ഇത് സംബന്ധിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നഗരമധ്യത്തില്‍ ഗോല കാ മന്ദിറില്‍ വച്ചാണ് കൊലപാതകം നടന്നത്. മഹേഷ് എന്നാണ് തനുവിന്റെ അച്ഛന്റെ പേര്.
സോഷ്യല്‍ മീഡിയയിലൂടെ മകള്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പ്രകോപിതനായാണ് ഈ കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. തനുവിൻ്റെ ബന്ധുവായ രാഹുലും തനുവിന്റെ അച്ഛനൊപ്പം ഉണ്ടായിരുന്നു.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് തനു ഷെയര്‍ ചെയ്ത വീഡിയോയില്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് തീരുമാനിച്ചിരിക്കുന്ന കല്യാണമെന്നും വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പിതാവിനെക്കുറിച്ചും അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മറ്റും വിഡിയോയിൽ പറയുന്നുണ്ട്.
തനുവിന്റെ വീഡിയോയിൽ പറയുന്നത്..
'വിക്കി എന്നയാളെയാണ് എനിക്ക് വിവാഹം കഴിക്കേണ്ടത്. വീട്ടുകാര്‍ ആദ്യം സമ്മതിച്ചെങ്കിലും അവർ എന്നെ ദിവസവും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ കുടുംബത്തിനായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും'- തനു വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് തനുവിന്റെ വീട്ടിൽ എത്തി. സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ തുടരുന്നതിന് സമ്മതമല്ലെന്ന് തനു പറഞ്ഞതായി പോലീസ് പറയുന്നു. ഇവിടെ നിന്നും വണ്‍ സ്റ്റോപ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ മുറിക്കുള്ളിലായിരുന്ന തനുവിനെ ഒറ്റയ്ക്ക് കണ്ട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞ് പിതാവിനെ സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു. പിന്നീടുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് പിതാവ് മകള്‍ക്കു നേരെ വെടി ഉതിർത്തത്.
ജനുവരി 18ന് നിശ്ചയിച്ചിരുന്ന തനുവിൻ്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു കൊലപാതകം. മഹേഷ് ഗുർജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കൂട്ടാളിയായ രാഹുലിനെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. തനുവിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.