'സിഎൻജി' നിറയ്ക്കാൻ പമ്പിലെത്തി; ഏറെ നേരം കാത്തു നിന്നിട്ടും ആരും വന്നില്ല; ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; പ്രകോപിതനായി പമ്പ് ജീവനക്കാരൻ ഡ്രൈവറുമായി തർക്കിച്ചു; 'ഗ്യാസ്' അടിച്ചു തരില്ലെന്ന് വാശി; ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ച് ജീവനക്കാരൻ; പ്രതി കസ്റ്റഡിയിൽ; ഇരിങ്ങാലക്കുട പമ്പിൽ നടന്നത്!
തൃശ്ശൂർ: ഇന്ധനം നിറയ്ക്കാനുള്ള ആവശ്യങ്ങൾക്കായി പമ്പിൽ പോകുമ്പോൾ ചില ജീവനക്കാരുടെ പെരുമാറ്റം ഭയങ്കര മോശമാണ്. എല്ലാവരും അല്ല ചിലരുടേത്. നമ്മൾ ഏറെ നേരം കാത്ത് നിന്നാൽ പോലും തിരിഞ്ഞ് പോലും നോക്കില്ല. ചില ജീവനക്കാരുടെ പെരുമാറ്റവും ശരിയല്ല. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് ഇരിങ്ങാലക്കുടയിലെ ഒരു പമ്പിൽ നടന്നിരിക്കുന്നത്.
സിഎൻജി ഗ്യാസ് നിറയ്ക്കാൻ കാറുമായി എത്തിയ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് പമ്പ് ജീവനക്കാരൻ. പമ്പിലെത്തിയ കാർ ഡ്രൈവറെ പമ്പ് ജീവനക്കാരൻ തലയ്ക്കടിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. കാറുമായി പമ്പിൽ എത്തിയ 52കാരൻ ഷാന്റോയ്ക്കാണ് മർദനമേറ്റത്. പമ്പിലെത്തി ഏറെ നേരമായിട്ടും ഇന്ധനം നിറയ്ക്കാൻ ആരും എത്താത്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം നടന്നത്.
സിഎൻജി നിറയ്ക്കാൻ പമ്പിൽ എത്തി ഏറെ നേരം കാത്തു നിന്നിട്ടും ആരും വരാത്തതിനെ തുടർന്ന് വാഹനം മുന്നിലേക്ക് എടുത്തിട്ടു. ഇതിൽ പ്രകോപിതനായാണ് പമ്പ് ജീവനക്കാരനായ കൂളിമുട്ട സ്വദേശി കിള്ളിക്കുളങ്ങര സജീവൻ എന്നയാൾ ഡ്രൈവറുമായി തർക്കം ആരംഭിച്ചത്. തുടർന്ന് സിഎൻജി അടിച്ചു തരാൻ കഴിയില്ലെന്ന് പറഞ്ഞു. വാക്കു തർക്കത്തിനൊടുവിലാണ് പമ്പിലുണ്ടായിരുന്ന അലൂമിനിയം പൈപ്പ് എടുത്ത് ജീവനക്കാരൻ ഷിന്റോയുടെ തലയ്ക്കടിച്ചത്.
ഉടനെ തന്നെ തല പൊട്ടി രക്തം വാർന്നൊഴുകുന്ന നിലയിൽ പമ്പിൽ നിൽക്കുകയായിരുന്ന ഷിന്റോയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും പമ്പ് ജീവനക്കാർ ഉൾപ്പെടെ ആരും തന്നെ തയ്യാറായതുമില്ല.
പിന്നീട് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ് അറിഞ്ഞതിനെ തുടർന്ന് അദ്ദേഹമാണ് പോലീസിനെ വിളിച്ച് കാര്യം പറഞ്ഞത്. പിന്നീട് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. പമ്പ് ജീവനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ രക്ഷിക്കാനാണ് പമ്പ് ജീവനക്കാരടക്കം ശ്രമിക്കുന്നതെന്നും ആരോപണവും ഉണ്ട്.