കളി ചിരികളുമായി ശിശുദിനത്തിൽ സ്‌കൂളിലെത്തിയ ആ പൊന്നോമന; ക്ലാസിൽ കയറാൻ അൽപ്പം വൈകിയതിന് അധ്യാപികയുടെ വക ശിക്ഷ; ഒറ്റയടിക്ക് ബാഗുമായി നൂറ് സിറ്റപ്പ് എടുത്തതും വിട്ടുമാറാത്ത നടുവേദന; പിന്നാലെ ആറാം ക്ലാസുകാരിയെ തേടിയെത്തിയത് വൻ ദുരന്തം; കരഞ്ഞ് തളർന്ന് ഉറ്റവർ; പ്രദേശത്ത് വ്യാപക പ്രതിഷേധം
വസായി: ശിശുദിനത്തിൽ സ്‌കൂളിലെത്താൻ പത്ത് മിനിറ്റ് വൈകിയതിന് അധ്യാപികയുടെ കടുത്ത ശിക്ഷയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിൽ വെള്ളിയാഴ്ചയാണ് 12 വയസ്സുകാരിയായ കാജൽ ഗോണ്ട് മരണപ്പെട്ടത്. വൈകിയെത്തിയതിന് ശിക്ഷയായി 100 സിറ്റപ്പ് ചെയ്യാൻ അധ്യാപിക ആവശ്യപ്പെട്ടതായും, ഇത് ചെയ്തതിന് പിന്നാലെ പുറംവേദന അനുഭവപ്പെട്ട കുട്ടി തളർന്നുവീഴുകയുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. കാജലിൻ്റെ കുടുംബം അധ്യാപികയ്ക്കും സ്കൂളിനും എതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. മകളുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിന് കാരണം കഠിനമായ ശിക്ഷയാണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. 100 സിറ്റപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുമതി നൽകിയില്ലെന്നും ഇവർ ആരോപിച്ചു.
കുട്ടി മരണപ്പെട്ടതോടെ രോഷാകുലരായ രക്ഷിതാക്കളും ബന്ധുക്കളും പ്രതിഷേധവുമായി സ്കൂളിലെത്തി. പോലീസ് ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നത് വരെ സ്കൂൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാജലിൻ്റെ മരണത്തോടെ രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അധ്യാപികയ്ക്കും സ്കൂൾ മാനേജ്‌മെൻ്റിനും എതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രംഗത്തെത്തിയിട്ടുണ്ട്. കേസിൽ തുടർനടപടികൾ പ്രഖ്യാപിക്കുന്നത് വരെ സ്കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് അവർ മുന്നറിയിപ്പ് നൽകി.
