ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ; പരോളിന് ഇറങ്ങിയ മുങ്ങിയെ പ്രതിയെ 20 വര്‍ഷത്തിന് ശേഷം പിടികൂടി പോലീസ്; പിടിക്കപ്പെടാതിരിക്കാനായി ഫോണ്‍ പോലും ഉപയോഗിച്ചിരുന്നില്ലെന്ന് മൊഴി; ഒളിവിലായിരിക്കെ വീണ്ടും വിവാഹം

Update: 2025-04-15 06:51 GMT

ഭോപ്പാല്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ 20 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. അനില്‍ കുമാര്‍ തിവാരി എന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥനെയാണ് മധ്യപ്രദേശ് സിദ്ധി ജില്ലയില്‍ നിന്ന് പിടികൂടിയത്.

1989-ല്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ക്ക് പിന്നീട് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ടിരുന്നു. 2005-ല്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ച രണ്ട് ആഴ്ചത്തെ പരോളിന് ശേഷം ഇയാള്‍ ജയില്‍ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ആറ് സംസ്ഥാനങ്ങളില്‍ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍, പോലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നും അതിനാല്‍ താന്‍ ഒരിക്കലും ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും പറഞ്ഞു. ഒളിച്ച് താമസിച്ചിരുന്ന സ്ഥലവും ജോലി സ്ഥലവും മാറി മാറി ഉപയോഗിച്ചിരുന്നതായി അനില്‍ തിവാരി പറഞ്ഞു. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ശമ്പളം കിട്ടുന്നത് കൈയിലാണ് വാങ്ങിയിരുന്നത്. ഇയാള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല.

ഒളിവിലായിരിക്കെ ഇയാള്‍ വീണ്ടും വിവാഹം കഴിച്ച് ഒരു കുടുംബം തുടങ്ങുകയും നാല് കുട്ടികളുടെ പിതാവാവുകയും ചെയ്തിരുന്നു. ഇയാളുടെ ഇപ്പോഴത്തെ ഭാര്യയ്ക്കും കുടുംബത്തിനും ഇയാളുടെ പഴയ കേസ് സംബന്ധിച്ച് അറിവില്ലായിരുന്നു എന്നാണ് വിവരം. ഇപ്പോള്‍ ഇയാളെ ഡല്‍ഹി തിരികെ എത്തിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൈമാറാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിയമവ്യവസ്ഥയെ ചൂഷണം ചെയ്ത് ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ ഇയാളുടെ പിടികൂടല്‍ നിയമസംരക്ഷണ സംവിധാനത്തിന്റെ വിജയമായി പൊലീസ് വിലയിരുത്തുന്നു.

Tags:    

Similar News