മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതാണ് ദൃശ്യങ്ങള്‍; തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം; ചെറുപുഴയിലേത് പിണങ്ങി പോയ അമ്മയെ തിരികെ എത്തിക്കാനുള്ള പ്രാങ്ക് വീഡിയോ അല്ല; മാമച്ചന്‍ കസ്റ്റഡിയില്‍; കേസെടുക്കും; ചെറുപുഴയില്‍ നടന്നത് ക്രൂര മര്‍ദ്ദനം
കണ്ണൂര്‍: ചെറുപുഴയില്‍ എട്ടുവയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മലാങ്കടവ് സ്വദേശി മാമച്ചന്‍ കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാമച്ചനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടികളുടെ ആരോഗ്യ പരിശോധന അടക്കം പോലീസ് നടത്തും. വിഷയത്തില്‍ കേസുമെടുക്കും.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തങ്ങളുമായി അകന്നുകഴിയുന്ന അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാമച്ചന്റെ 12 വയസുകാരനായ മകന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ചെറുപുഴ പോലീസ് അറിയിച്ചു. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതാണ് ദൃശ്യങ്ങള്‍. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. ചെറുപുഴ പ്രാപ്പൊയിലാണ് സംഭവം.
അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് പൊലീസ് കേസെടുത്തില്ല. എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്നാണ് പിന്നീട് തെളിഞ്ഞത്്. സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് മടിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. മാമച്ചന്‍ എന്ന ജോസ് ആണ് മകളെ ക്രൂരമായി മര്‍ദിക്കുന്നത്. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ്. 'വീഡിയോ പ്രാങ്ക് അല്ലെന്നാണ് പ്രദേശത്തുള്ളവരും പറയുന്നത്. പൊലീസ് മകളില്‍ നിന്നും വിവരം ശേഖരിച്ച ശേഷം കേസെടുക്കും. ഒരുതരത്തിലും ന്യായീകരിക്കാന്‍ പാടില്ലാത്ത വിഷയമാണ്. ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും' എംഎല്‍എ പ്രതികരിച്ചു.
ജോസ് വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചെന്ന് ബന്ധുവും പറഞ്ഞു. കുഞ്ഞിനെ ഇന്നലെ ഫോണില്‍ വിളിച്ചിരുന്നു. അമ്മയെ കാണണം എന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കാണാന്‍ അമ്മയ്ക്ക് താല്‍പര്യമില്ല. ക്രൂരതയാണ് പിതാവ് കാണിച്ചത്. ഇതൊന്നും തമാശയല്ലെന്നും ബന്ധു പറഞ്ഞു. ജോസ് മുമ്പും മക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് മറ്റൊരു ബന്ധുവും വെളിപ്പെടുത്തി. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
എട്ട് വയസുകാരിയെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി. എന്നാല്‍,ഇത് അച്ഛന്റെ ഭീഷണിയുടെ ഫലമായിരുന്നു. അച്ഛന്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്.