ഭർത്താവിന് മൂന്ന് ലക്ഷം രൂപയുടെ കടം; സഹായത്തിന്റെ വാതിലുകളെല്ലാം അടഞ്ഞു; വീട്ടാൻ കാണിച്ചത് കടുംകൈ; കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റ് 40 കാരിയായ അമ്മ; എല്ലാ കള്ളവും പൊളിച്ചടുക്കി തൂക്കി പോലീസ്
ബെംഗളൂരു: കെയറിങ് ഭർത്താവിന്റെ കടം തീർക്കാൻ സ്വന്തം ഭാര്യ ചെയ്തത് കടുംകൈ. ലോകത്ത് ഒരു പെറ്റമ്മ ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് ഇവിടെ ഒരു അമ്മ ചെയ്തിരിക്കുന്നത്. ബെംഗളുരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്വന്തം ഭർത്താവിന്‍റെ കടം തീർക്കാൻ വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയെ പോലീസ് കൈയ്യോടെ പൊക്കി.
കർണ്ണാടകയിലെ രാമനഗരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വെറും 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒരു ദയയും മനഃസാക്ഷിയും ഇല്ലാതെ ബെംഗ്ലൂരുവിലെ ഒരു യുവതിക്ക് 1.5 ലക്ഷം രൂപക്കാണ് 40 കാരിയായ അമ്മ വിറ്റതെന്ന് പോലീസ് പറഞ്ഞു. ഡിസംബർ അഞ്ചിനാണ് സംഭവം നടന്നത്. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ യുവതി പണം വാങ്ങി വിറ്റതാണെന്ന് പോലീസ് കണ്ടെത്തുന്നത്.
രാമനഗരയിലെ താമസക്കാരായ ദമ്പതിമാർ കൂലിപ്പണി ചെയ്താണ് കുടുംബം നടത്തിയിരുന്നത്. ഇവർക്ക് നാല് കുട്ടികൾ ഉണ്ട്. ഇതിനിടയിലാണ് അഞ്ചാമത്തെ കുട്ടിയെ പ്രസവിക്കുന്നത്. കടബാധ്യതകളെ പറ്റി സംസാരിക്കുന്നതിനിടെ ഭാര്യ നവജാത ശിശുവിനെ കുട്ടികളില്ലാത്ത ആർക്കെങ്കിലും കൊടുക്കാമെന്ന് ഭാര്യ പറഞ്ഞതായി യുവാവ് പറയുന്നു.
തനിക്ക് മൂന്ന് ലക്ഷം രൂപ കടമുണ്ട്. ഈ കടം വീട്ടാനുള്ള പണം കിട്ടുമെന്നും കുഞ്ഞിനെ ആർക്കെങ്കിലും വിൽക്കാമെന്നും ഭാര്യ പറഞ്ഞു, അത് താൻ കാര്യമായി എടുത്തിരുന്നില്ല. എന്നാൽ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതോടെ തനിക്ക് സംശയാമായി. തുടർന്ന് രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.
തുടർന്ന് ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ ചോദ്യം ചെയ്തു. കുട്ടി ബന്ധുവിനൊപ്പമാണെന്ന മറുപടിയാണ് 40 കാരി പോലീസിനോടും ആവർത്തിച്ചത്. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ 1.5 ലക്ഷം രൂപക്ക് ബെംഗളൂരുവിലുള്ള ഒരു യുവതിക്ക് വിറ്റതായി അമ്മ സമ്മതിച്ചത്.
തുടർന്ന് യുവതിയേയും കൂട്ടി ബെംഗളൂരിലെത്തിയ പോലീസ് കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. കുഞ്ഞിനെ വിൽക്കാൻ സഹായിച്ച രണ്ട് പേരെയും കുട്ടിയെ വാങ്ങിയ യുവതിയേയുമടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമെന്ന് ഭർത്താവ് പറഞ്ഞു. ഭാര്യയുടെ പ്രവർത്തിയിൽ നാട്ടുകാരും ഞെട്ടിയിരിക്കുകയാണ്.