ജുവലറിയിൽ തക്കം നോക്കിയെത്തി തനിക്ക് പറ്റിയ മോതിരം വിരലിലിട്ടു; മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലികറ്റ് മോതിരം പകരം വച്ച് മുങ്ങി; സിസിടിവി പരിശോധിച്ചപ്പോൾ ഞെട്ടി; ഉടമ പറ്റിക്കപ്പെട്ടത് ആർക്കും സംശയം തോന്നാത്ത രീതിയിൽ; യുവതിക്കായി അന്വേഷണം ശക്തമാക്കി പോലീസ്

Update: 2024-10-17 05:49 GMT

ചേർത്തല: ജൂവലറിയിൽ തക്കം നോക്കിയെത്തി വലിയൊരു മോഷണം നടത്തിയിരിക്കുകയാണ് ഒരു യുവതി. നഗരമധ്യത്തിലുള്ള ജുവല്ലറിയിൽ നിന്നും സ്വർണ്ണ മോതിരം മോഷ്ടിച്ച യുവതിയെ കണ്ടെത്താൻ ചേർത്തല പോലീസിന്‍റെ അന്വേഷണം. ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പടയണി പാലത്തിന് അടുത്തുള്ള വി ജോൺ സ്വർണ്ണവ്യാപാരശാലയിൽ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ട്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ 15 നായിരുന്നു സംഭവം നടന്നത്. ഒറ്റയ്ക്ക് എത്തിയ യുവതി ഏകദേശം 32 വയസു തോന്നിക്കുന്ന യുവതിയാണ് 3 ഗ്രാം തൂക്കമുള്ള മോതിരവുമായി അവിടെ നിന്നും മുങ്ങിയത്. കടയിൽ ഉണ്ടായിരുന്ന ഉടമ ജിതേജ് ഫോൺ വിളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് മനസിലാക്കി തക്കം നോക്കിയാണ് പ്രതി മോഷണം നടത്തിയിരിക്കുന്നത്.

ഈ സമയത്ത് യുവതി ജുവലറിയിൽ തനിക്ക് പറ്റിയ മോതിരം വിരലിൽ ഇടുകയും, മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലികറ്റ് മോതിരം പകരം നൽകിയുമാണ് ചെയ്തത്. ജുവലറിയിൽ നിന്നും കൈക്കലാക്കിയ സ്വർണ മോതിരവുമായി യുവതി മുങ്ങുകയും ചെയ്തു.

പിറ്റേ ദിവസമാണ് തങ്ങൾ പറ്റിക്കപെട്ടു എന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് കടയ്ക്കുള്ളിലെ സിസിടിവി കേന്ദ്രീകരിച്ചു ചേർത്തല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ യുവതി മോതിരം കൈക്കലാക്കുന്നത് തെളിഞ്ഞിട്ടുണ്ട്. പക്ഷെ ഇനിയും ഈ യുവതിയെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനാണ് ചിത്രം അടക്കം പുറത്തുവിട്ടിരിക്കുന്നത്.

Tags:    

Similar News