ഇഷ്ടമുള്ള ആളെ തിരഞ്ഞെടുത്ത് കൊല ചെയ്താല്‍ ഒന്‍പത് ദശലക്ഷം ഡോളര്‍; ഓണ്‍ലൈനിലെ 'സുഹൃത്തിന്റെ' വാഗ്ദാനം ഏറ്റെടുത്ത് ബെസ്റ്റിയെ കൊലപ്പെടുത്തി; കോര്‍ട്ട് ടിവിയില്‍ പരസ്യമായ വെളിപ്പെടുത്തല്‍; 23-കാരിക്ക് 99 വര്‍ഷം ജയില്‍ശിക്ഷ

ആണ്‍സുഹൃത്തിനെച്ചൊല്ലി നേരത്തെ വഴക്കുണ്ടായിരുന്നതായും യുവതി

Update: 2024-11-05 10:37 GMT

വാഷിങ്ടണ്‍: അഞ്ചുവര്‍ഷം മുന്‍പ് നടത്തിയ കൊലപാതകം സംബന്ധിച്ച് കോര്‍ട്ട് ടിവിയില്‍ ഞെട്ടിക്കുന്ന വിശദീകരണവുമായി പ്രതിയായ അമേരിക്കന്‍ യുവതി. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ വാഗ്ദാനം ഏറ്റെടുത്ത് പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്താന്‍ തയ്യാറായതെന്നാണ് ഡനാലി ബ്രമര്‍ എന്ന 23-കാരിയുടെ വെളിപ്പെടുത്തല്‍. അടുത്ത സുഹൃത്തായ സിന്തിയ ഹോഫ്മാനെ (19)യാണ് അവര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. കേസില്‍ യുവതിയെ കോടതി 99 വര്‍ഷം തടവിന് അലാസ്‌ക ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ ശിക്ഷിച്ചത്.

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ആള്‍ ഒന്‍പത് മില്ല്യണ്‍ ഡോളര്‍ (7.5 കോടി) ഡനാലിക്ക് വാഗ്ദാനം ചെയ്തു. ഇഷ്ടമുള്ള ആളെ തിരഞ്ഞെടുത്ത് കൊല ചെയ്താല്‍ ഈ തുക ലഭിക്കുമെന്നായിരുന്നു ഡനാലിക്ക് ലഭിച്ച വാഗ്ദാനം. തുടര്‍ന്ന് സുഹൃത്തായ സിന്തിയയെ കൊലചെയ്യാന്‍ ഡനാലി തയ്യാറാവുകയായിരുന്നു. സിന്തിയയുമായി ഉണ്ടായിരുന്ന വൈരാഗ്യവും കൊലയ്ക്ക് കാരണമായി. 2023-ലാണ് കൊല നടത്തിയത് ഡനാലിയാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഡനാലിക്ക് 99 വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.

ഇവര്‍ നിരന്തരം ഓണ്‍ലൈന്‍ സുഹൃത്തുമായി ബന്ധപ്പെട്ട് തുടങ്ങി. താന്‍ സമ്പന്നനാണെന്നും ഡെനാലി തെരഞ്ഞെടുക്കുന്ന ഒരാളെ കൊലപ്പെടുത്തിയാല്‍ 9 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറാണെന്നും വാഗ്ദാനം ചെയ്തു. 21 കാരനായ ഡാരിന്‍ ഷില്‍ മില്ലര്‍ എന്നായാളാണ് യുവതിക്ക് വന്‍തുക വാഗ്ദാനം നല്‍കി ക്യാറ്റ്ഫിഷ് ചെയ്തത്.

2019 ജൂണില്‍ ഡെനാലി സുഹൃത്തായ സിന്ദിയയെ വെടിവെച്ച് കൊലപ്പെടുത്തി. കൊലപാതകം വീഡിയോ ചിത്രീകരിച്ചും ഫോട്ടോയെടുത്തും സ്‌നാപ് ചാറ്റില്‍ അയച്ചു. സുഹൃത്തുക്കളായ കെയ്ഡന്‍ മക്കിന്റോഷ്, കാലേബ് ലെയ്ലാന്‍ഡ് എന്നിവരും പ്രതികളായിരുന്നു.

സുഹൃത്തുക്കളായ കെയ്ഡന്‍ മക്കിന്റോഷ്, കാലേബ് ലെയ്ലാന്‍ഡ് എന്നിവരും കൂടെയുണ്ടായിരുന്നു. കൊലപാതകത്തിലും ആസൂത്രണത്തിലും സുഹൃത്തുക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്നും യുവതി പറഞ്ഞു. എന്നാല്‍, ഡാരിന്‍ ഷില്‍മില്ലര്‍ എന്ന ഓണ്‍ലൈന്‍ സുഹൃത്ത് കബളിപ്പിക്കുകയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറഞ്ഞു.

ഇയാളെയും 99 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് ഹോഫ്മാനെ ഇരയായി തിരഞ്ഞെടുത്തതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

കോര്‍ട്ട് ടി.വിയുടെ ഇന്റര്‍വ്യൂ വിത്ത് എ കില്ലര്‍ എന്ന പരിപാടിക്കിടെ ഡനാലി തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തെറ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഡനാലി, ആണ്‍ സുഹൃത്തായ യുവാവിന്റെ പേരുപറഞ്ഞ് സിന്തിയയുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും വെളിപ്പെടുത്തി.

സുഹൃത്തുക്കളായ കേയ്ഡന്‍ മക്ലന്‍ടോഷ്, കാലേബ് ലെയ്ലാന്‍ഡ് എന്നീ സുഹൃത്തുകളുടെ സഹായത്തോടെയാണ് ഡനാലി കൊലനടത്തിയത്. ഹൈക്കിങ്ങിനായി സിന്തിയയെ വിളിച്ചുവരുത്തിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലനടത്തുന്നതിന് ഡനാലിയെ പ്രേരിപ്പിച്ച അജ്ഞാത വ്യക്തിയെ പിന്നീട് പോലീസ് കണ്ടെത്തി. ഡാരിന്‍ സ്‌കില്‍മില്ലര്‍ എന്ന 21-കാരനായ ഇന്ത്യാന സ്വദേശിയായിരുന്നു ഇത്. വ്യാജ പേരും ചിത്രങ്ങളും ഉപയോഗിച്ചായിരുന്ന ഇയാള്‍ തന്റെ അസ്തിത്വം മറച്ചുവെച്ചാണ് ഡനാലിയുമായി ചങ്ങാത്തത്തിലായത്. ടൈലര്‍ എന്ന പേരിലാണ് ഡാരിന്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

കൊലപാതകത്തിന് ശേഷം സിന്തിയയുടെ വീഡിയോയും ഫോട്ടോയും സ്നാപ്ചാറ്റ് വഴി ഡാരിന് ഡനാലി അയച്ചുകൊടുത്തിരുന്നു. കൊല ചെയ്തുവെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഡാരിന്‍ സ്‌കില്‍മില്ലര്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് ഏറെക്കഴിഞ്ഞാണ് താന്‍ മനസ്സിലാക്കിയതെന്നും ഡനാലി പറഞ്ഞു.

Tags:    

Similar News