ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് പെറ്റമ്മ കടന്നു കളഞ്ഞു; മുലപ്പാല്‍ കിട്ടാതെ അവശയായ കുഞ്ഞ് ആശുപത്രിയില്‍: വിളിച്ചിട്ടും വരാന്‍ തയ്യാറാകാതിരുന്ന യുവതിയെ അറസ്റ്റ് ചെയ്ത് പോലിസ്

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ

Update: 2024-12-05 01:22 GMT

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മയെ പോലിസ് എത്തി അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയ ഇവര്‍ കുഞ്ഞ് മലുപ്പാല്‍ കിട്ടാതെ അവശ നിലയില്‍ ആണെന്ന് അറിയിച്ചിട്ടും തിരികെ വരാതായതോടെയാണ് പോലിസ് പിടികൂടിയത്. ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ജന്മനാ ജനിതക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ രണ്ടു വയസ്സു മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പെറ്റമ്മ ഉപേക്ഷിച്ചു കടന്നത്. ഇക്കഴിഞ്ഞ നവംബര്‍ 13 നാണ് രഞ്ജിത കുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. രഞ്ജിതയുടെ ഭര്‍ത്താവ് വിദേശത്ത് ആയതിനാല്‍ ഭര്‍ത്താവിന്റെ പിതാവിനോടും മാതാവിനോടും ഒപ്പമാണ് രഞ്ജിത താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 13 ന് രാത്രി എട്ടു മണിയോടെ കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് ഇവര്‍ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.

അമ്മ ഉപേക്ഷിച്ചു പോയതോടെ കുഞ്ഞിന്റെ സംരക്ഷണം ഭര്‍ത്താവിന്റെ മാതാവും പിതാവും ഏറ്റെടുത്തു. ജന്മനാ വൈകല്യങ്ങളുള്ള കുഞ്ഞ് മുലപ്പാല്‍ മാത്രമാണ് കഴിച്ചിരുന്നത്. എന്നാല്‍ അമ്മ പോയതോടെ കുഞ്ഞ് മുലപ്പാല്‍ കിട്ടാതെ അവശനിലയിലായി. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലും മറ്റും ചികിത്സയും നല്‍കി. ഇതിനിടെ മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയില്‍ ആയതിനാല്‍ രഞ്ജിതയെ വിളിച്ചു വരുത്താന്‍ ശ്രമിച്ചെങ്കില്‍ ഇവര്‍ എത്തിയില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി.

ബാലനീതി നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിനെ സംരക്ഷിക്കണമെന്ന പൊലീസ് നിര്‍ദ്ദേശവും രഞ്ജിത തള്ളിയതോടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച രഞ്ജിത രണ്ടു വര്‍ഷം മുന്‍പാണ് ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതില്‍ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയി. ഇരട്ടകളില്‍ ഒരു കുഞ്ഞിന് ജന്മനാ ജനിതക വൈകല്യം മൂലമുള്ള രോഗങ്ങള്‍ കാരണം ചികിത്സയിലായിരുന്നു.

Tags:    

Similar News