പിഞ്ചുകുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല; വേദന കൊണ്ട് പുളഞ്ഞ് ഒരു വയസുകാരി; ശരീരവേദന താങ്ങുന്നതിലും അപ്പുറം; അന്വേഷണത്തിൽ ഞെട്ടി പോലീസ്; എല്ലാത്തിനും പിന്നിൽ സ്വന്തം അമ്മയുടെ വിചിത്ര സ്വഭാവം; സോഷ്യൽ മീഡിയ താരമായ യുവതിയുടെ ഉദ്ദേശം മറ്റൊന്ന്; ക്വീൻസ്‌ലാൻഡിൽ നടന്നത്!
സിഡ്നി: സമൂഹത്തിൽ ഇപ്പോൾ സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ ഇടയിൽ പോലും മക്കൾക്ക് സുരക്ഷിതത്വമില്ല. അതിന് ഉദാഹരണമാകുന്ന ഒരു സംഭവമാണ് ഇപ്പോൾ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നടന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവരിൽ നിന്ന് സംഭാവന പ്രതീക്ഷിച്ചും ഫോളോവേഴ്സിനെ കൂട്ടാനുമായി സ്വന്തം മകൾക്ക് വിഷം നൽകിയ ഇൻഫ്ലുവൻസർ അമ്മ അറസ്റ്റിൽ.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ രോഗാവസ്ഥയക്കുറിച്ച് നിരന്തരമായി യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ ചെയ്തിരുന്നു. ഒരു വയസുകാരിയായ മകൾക്ക് മരുന്നുകൾ നൽകിയ ശേഷം കടുത്ത വേദന അനുഭവിക്കുന്നതായുള്ള ദൃശ്യങ്ങൾ യുവതി ചിത്രീകരിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
ഒക്ടോബറിലാണ് ഒരു വയസുകാരിയുടെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചത്. നിരന്തരമായി കുട്ടി ചികിത്സ തേടേണ്ടി വരുന്ന അവസ്ഥയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് 34കാരിയായ യുവതി മകൾക്കെതിരെ ചെയ്ത അക്രമ സംഭവങ്ങൾ പുറത്ത് വന്നത്. കുട്ടിയെ ദുരുപയോഗിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനാണ് 34കാരി അറസ്റ്റിലായത്. മനുഷ്യർ എന്തെല്ലാം വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്ന് പുറത്ത് വരുന്നതാണ് പുതിയ സംഭവമെന്നാണ് ക്വീൻസ്ലാൻഡ് പോലീസ് യുവതിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചത്.
ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങൾക്കിടയിൽ ഡോക്ടർമാരുടെ അനുമതി കൂടാതെ നിരവധി മരുന്നുകളാണ് പിഞ്ചുകുഞ്ഞിന് നൽകിയത്. സൺഷൈൻ കോസ്റ്റ് സ്വദേശിനിയാണ് യുവതി. യുവതി തന്റെ വിചിത്ര സ്വഭാവം മറച്ചുവയ്ക്കാനായി തനിക്ക് ലഭിച്ചിരുന്ന മരുന്നുകളും കുട്ടിക്ക് നൽകിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.
ഒക്ടോബർ 15നാണ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ശരീരവേദന മൂലം നിർത്താതെ കരയുന്ന അവസ്ഥയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. അനാവശ്യ മരുന്നുകൾ കുഞ്ഞിൽ പ്രയോഗിച്ചിട്ടുണ്ടോയെന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.
ഇതിനോടകം കുട്ടിയുടെ പേരിൽ 3226159 രൂപയാണ് യുവതി ഗോ ഫണ്ട് മീ ഡൊണേഷൻ മുഖേന സ്വരുക്കൂട്ടിയത്. മറ്റ് ആളുകൾക്ക് കുട്ടിക്കെതിരായ അതിക്രമത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്നതായാണ് പോലീസ് വിശദമാക്കുന്നത്.
യുവതിയെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. ഒരു അമ്മയ്‌ക്ക് ഇങ്ങനെയൊകെ ചെയ്യാൻ പറ്റുമോ എന്നാണ് പലരും ചോദിക്കുന്നത്. ഇതൊരു വിചിത്രമായ സംഭവമെന്നും ഒരാൾ കുറിക്കുന്നു.