ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മലയാളിയായ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്

ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍

Update: 2025-10-20 04:00 GMT

ബെംഗളൂരു: കോളേജ് വിദ്യാര്‍ഥിനിയെ വാടകമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയര്‍ വിദ്യാര്‍ഥിയുടെപേരില്‍ കേസെടുത്തു. തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റിഫാസിന്റെ പേരിലാണ് ആത്മഹത്യപ്രേരണാ കുറ്റത്തിന് കേസെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലണ്് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ് എടുത്തത്.

ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജില്‍ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കുടക് സ്വദേശിനി സനാ പര്‍വീണാണ് (19) ജീവനൊടുക്കിയത്. സനയുമായി അടുപ്പത്തിലായിരുന്ന റിഫാസ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും കൂടുതല്‍ പണം ചോദിച്ച് ശല്യപ്പെടുത്തിയതായും സനയുടെ കുടുംബം ആരോപിച്ചു. സനയില്‍നിന്ന് സ്വര്‍ണമാല, മോതിരം അടക്കമുള്ള ആഭരണങ്ങള്‍ വാങ്ങിയ റിഫാസ് പണമാവശ്യപ്പെട്ട് ശല്യം തുടര്‍ന്നെന്നാണ് കുടുംബം പറയുന്നത്.

സഹപാഠികളില്‍ നിന്നാണ് ഈ വിവരങ്ങള്‍ അറിഞ്ഞതെന്നും സനയുടെ പിതാവ് പറഞ്ഞു. സനയുടെ പിതാവ് അബ്ദുള്‍ നസീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിഫാസിന്റെ പേരില്‍ കേസെടുത്തത്. സനയും മറ്റ് മൂന്ന് വിദ്യാര്‍ഥിനികളും ഒരു വാടകമുറിയിലാണ് താമസിച്ചിരുന്നത്. ഇതില്‍ ഒരാള്‍ കഴിഞ്ഞദിവസം നാട്ടില്‍ പോയിരുന്നു. മറ്റ് രണ്ടുപേരും വെള്ളിയാഴ്ച കോളേജില്‍ പോയെങ്കിലും തലവേദനയാണെന്നു പറഞ്ഞ് സന അവധിയെടുത്തു.

സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്നറിയിച്ച് റിഫാസിന് സന ഫോണില്‍ സന്ദേശം അയച്ചിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞു. തുടര്‍ന്നാണ് റിഫാസ് കെട്ടിടം ഉടമയെ വിളിച്ചുപറഞ്ഞതരാവിലെ പത്തോടെ റിഫാസ് വാടകമുറിയുടെ ഉടമയെ ഫോണില്‍ വിളിച്ച് സന ആത്മഹത്യ ചെയ്യാന്‍ പോകുന്നെന്ന് പറഞ്ഞു. ഇവര്‍ അടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന ചിലര്‍ക്ക് ഒപ്പമെത്തി മുറി തുറന്നുനോക്കിയപ്പോഴാണ് സനയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ്.

എസ്വൈഎഫ് സാന്ത്വനം, ബെംഗളൂരു കേളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മൃതദേഹം കുടകിലേക്ക് എത്തിക്കുന്നതിന് മേല്‍നടപടികളെടുത്തു. പിന്നീട് അവിടെ കബറടക്കി.

Tags:    

Similar News