വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാലുകാരി ഗര്‍ഭിണി! എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ജോലി തേടി പാലക്കാട് എത്തിയ കര്‍ണാടക സ്വദേശി; 43കാരന് ജീവിതാവസാനം വരെ തടവും 60000 രൂപ പിഴയും വിധിച്ച് കോടതി
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കര്‍ണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. 2023ല്‍ ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 14 വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിലാണ് 43 വയസുകാരന്‍ മനു മാലിക്കിന് ജീവിതാവസാനം വരെ ജീവപര്യന്തവും ഒരു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജ് ദിനേശന്‍ പിള്ളയാണ് ശിക്ഷാ പുറപ്പെടുവിച്ചത്. പിഴത്തുക ഇരയ്ക്ക് നല്‍കാനും വിധിയായി. ഇന്‍സ്പെക്ടര്‍ ടി ശശികുമാര്‍, ഡിവൈഎസ്പി വി എം കൃഷ്ണദാസ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ എ സന്ദീപ് ഹാജരായി. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറും, പട്ടാമ്പി പോക്‌സോ കോടതിയിലെ ലൈയ്‌സണ്‍ ഓഫീസറും ആയ എസ് മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസില്‍ 24സാക്ഷികളെയും 37രേഖകളും ഹാജരാക്കി.
കര്‍ണാടക ദാഡി സ്വദേശിയായ അനു മാലിക്, ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിക്ക് വയറ് വേദന വന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പരാതിയില്‍ കേസെടുത്ത പൊലീസ് അനു മാലിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.