'മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും'; റീമ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ കാരണം ഏക മകനെ നഷ്ടപ്പെടുമെന്ന ഭയം കാരണം; ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് വീട്ടുകാര്‍
'മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും'
കണ്ണൂര്‍: പഴയങ്ങാടി വെങ്ങര സ്വദേശിനിയായ യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നുള്ള അതിക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കു മെതിരെ യുവതി അടുത്ത ബന്ധുക്കള്‍ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതുപൊലിസ് പരിശോധിച്ചു വരികയാണ്. വയലപ്ര ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നാണ് സ്‌കൂട്ടറിലെത്തിയ അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. വെങ്ങര വയലപ്ര യുവജന വായനശാലക്ക് സമീപത്തെ ആര്‍ എം നിവാസില്‍ എം വി റീമ(32) മകന്‍ കൃഷിവ്രാജ് (3) എന്നിവരാണ് പാലത്തില്‍ നിന്ന് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തില്‍ ചെമ്പല്ലിക്കുണ്ട് റെയില്‍വേ പാലത്തിന് സമീപം വെച്ച് ഞായറാഴ്ച്ച രാവിലെ എട്ടര മണിയോടെ കണ്ടെത്തുകയായിരുന്നു. പഴയങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോട്ടത്തിന് ശേഷം പയ്യന്നുരിലെ സ്വകാര്യ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.
കുട്ടിക്കായുള്ള ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി സ്വന്തം വീട്ടില്‍ നിന്നാണ് ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ സ്‌കൂട്ടറില്‍ കുട്ടിയുമായി വന്നു കുട്ടിയെ മാറത്ത് കെട്ടി പുഴയിലേക്ക് ചാടിയത്. പിണങ്ങി കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ഞായറാഴ്ച്ച വൈകിട്ട് ഒത്തുതീര്‍പ്പ്ചര്‍ച്ച നടക്കാന്‍ ഇരിക്കുകയാണ് യുവതി കുട്ടിയുമായി ചേര്‍ന്ന് പുഴയിലേക്ക് ചാടിയത്.
കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ യുവതി മുമ്പ് ഭര്‍ത്താവിന്റെ പേരില്‍ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു കൂടാതെ റീമയുടെ ഫോണില്‍ ഞങ്ങളുടെ മരണത്തിനു ഉത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാവുമാണെന്ന് ആത്മഹത്യ കുറിപ്പായി ഇംഗ്ലീഷില്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് വീണ്ടും പ്രശ്‌നമുണ്ടായതെന്ന് റീമയുടെ വീട്ടുകാര്‍ പറയുന്നു. അര്‍ദ്ധരാത്രിയില്‍ റീമ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത് വീട്ടുകാര്‍ അറിയില്ലായിരുന്നു.
സംഭവ സ്ഥലത്ത് പഴയങ്ങാടി, പരിയാരം, പയ്യന്നൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. യുവതിയുടെവീട്ടില്‍ നിന്ന് ആത്മഹത്യകുറിപ്പും പോലിസ് കണ്ടെത്തിയിട്ടുണ്ട്. വെങ്ങര നടക്കുതാഴെ മോഹനന്‍-രമ ദമ്പതികളുടെ മകളാണ്. ഏകഹോദരി: രമ്യ.സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പുഴയോരത്ത് എത്തിയത്. ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി.