19 കാരിയെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചത് ഫോണില്‍ വിളിച്ചപ്പോള്‍ 'കോള്‍ വെയ്റ്റിംഗ്' ആയതു കൊണ്ട്; കഴുത്തിലെ മുറിവ് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ; ഷാള്‍ ഉപയോഗിച്ചു തൂങ്ങിയ പെണ്‍കുട്ടിയെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് പ്രതിയുടെ മൊഴി; പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

19 കാരിയെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചത് ഫോണില്‍ വിളിച്ചപ്പോള്‍ 'കോള്‍ വെയ്റ്റിംഗ്' ആയതു കൊണ്ട്;

Update: 2025-01-30 03:09 GMT

കൊച്ചി: എറണാകുളത്ത് ആണ്‍സുഹൃത്തിന്റെ ക്രൂരമായി മര്‍ദ്ദനത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. അറസ്റ്റിലായ പ്രതി അനൂപിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തില്‍ നിന്നും ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. തലയ്ക്കേറ്റ ക്ഷതമാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. അനൂപിനെ ഇന്ന് വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ ഇടിച്ചതിന്റെ പാടുകളുണ്ട്. മറ്റൊരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന സംശയത്താലായിരുന്നു ഉപദ്രവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ അനൂപ് ലഹരി ഉപയോഗിച്ചിരുന്നില്ല. പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കിയിരുന്നതായി പ്രതി പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം മര്‍ദ്ദനത്തിനൊടുവില്‍ അനൂപ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചുവെന്നാണ് പൊലീസിന്റെ നിഗനമം, എന്നാല്‍, പ്രതി നല്‍കിയ മൊഴി മറിച്ചാണ്. തര്‍ക്കത്തെത്തുടര്‍ന്ന് പെണ്‍കുട്ടി സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപ് പൊലീസിനോട് പറഞ്ഞത്.

കഴുത്തില്‍ ഷാള്‍ മുറുകിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് പെണ്‍കുട്ടിയുടെ നില വഷളാക്കിയത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു എന്നും ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുമാണ് പ്രതിയുടെ മൊഴി. ഷാള്‍ ഉപയോഗിച്ചു തൂങ്ങിയ പെണ്‍കുട്ടിയെ അനൂപ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. സാധിക്കാതെ വന്നതോടെ അടുക്കളയില്‍ പോയി കത്തിയെടുത്തു കൊണ്ടുവന്ന് ഷാള്‍ മുറിച്ചു. താഴേക്ക് വീണ പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ അനൂപ് വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു. ഇത് പെണ്‍കുട്ടിയുടെ നില വഷളാവാന്‍ കാരണമായെന്നാണ് വിവരം.

പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ 'കോള്‍ വെയ്റ്റിംഗ്' ആയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. അതേസമം പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതിയെ എത്തിച്ച സുഹൃത്തുക്കളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ ഉറുമ്പരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംശയരോഗത്തെ തുടര്‍ന്നാണ് ആണ്‍സുഹൃത്തായ അനൂപ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടി മരിച്ചെന്ന് കരുതിയാണ് പ്രതി സ്ഥലത്ത് നിന്നും പോയത്.

Tags:    

Similar News