മദ്യപാനം ചോദ്യം ചെയ്തതിന് അസഭ്യംവിളി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ചെയ്സ്! പോലീസുകാരനും ഫയര്‍മാനും അടക്കം സംഘത്തിന്റെ ഗുണ്ടാവിളയാട്ടം; കാര്‍ തടഞ്ഞുനിര്‍ത്തി തല്ലിത്തകര്‍ത്ത് മര്‍ദ്ദനം; വിനോദസഞ്ചാരികളെ പിന്തുടര്‍ന്ന് വേട്ടയാടിയ മുണ്ടക്കയത്തെ 'അച്ഛനും മകനും' സംഘവും കുടുങ്ങുമ്പോള്‍!

വിനോദസഞ്ചാരികളെ പിന്തുടര്‍ന്ന് വേട്ടയാടിയ മുണ്ടക്കയത്തെ 'അച്ഛനും മകനും' സംഘവും കുടുങ്ങുമ്പോള്‍!

Update: 2026-03-26 10:43 GMT

കോട്ടയം: വഴിയരികില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. എറണാകുളത്ത് നിന്നും കുട്ടിക്കാനത്തേയ്ക്ക് കാറില്‍ സഞ്ചരിച്ച തിരുവനന്തപുരം സദേശികള്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ മുണ്ടക്കയം സ്വദേശിയായ പോലീസുകാരനും ഫയര്‍മാനും അടക്കം 11 പ്രതികള്‍ അറസ്റ്റില്‍. കുട്ടിക്കാനം കെ. എ. പി. അഞ്ചാം ബറ്റാലിയന്‍ പോലീസ് ഓഫീസര്‍ ഷിബിന്‍ നൂറുദ്ദീന്‍ (31), കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന്‍ ഓഫീസിലെ ഫയര്‍മാന്‍ ഷാരോണ്‍(39), അഫ്സല്‍ നാസര്‍ (27), ഷാലു സുധാകരന്‍(32), ഷിയാസ് (44), ആസിഫ്(16) അരുണ്‍ പി. മോഹന്‍ (23), രാഹുല്‍ (27), ഫാസില്‍ മുഹമ്മദ്(19), അല്‍റഹാം(18), ശരത്ത് (26) എന്നിവരാണ് കേസില്‍ പ്രതിയായത്.

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശികളായ കിരണ്‍ ഉള്‍പ്പെടെ ഏഴോളം പേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരില്‍ രണ്ട് പേരെ അക്രമി സംഘം കാറില്‍ കയറ്റി അല്‍പ്പ ദൂരം കൊണ്ടു പോയി മര്‍ദ്ദിച്ചതായും വിവരമുണ്ട്. അതേസമയം എറണാകുളത്ത് നിന്ന് വന്ന സംഘം കാഞ്ഞിരപ്പള്ളിയില്‍ വച്ച് സംഘര്‍ഷം ഉണ്ടാക്കിയതിന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.



കഴിഞ്ഞ 24 ന് വൈകിട്ട് മുണ്ടക്കയം പെരുവന്താനം സ്റ്റേഷന് മുന്‍പില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. വിനോദയാത്രയ്ക്ക് പോയ സംഘം പുത്തന്‍ചന്ത ഭാഗത്ത് കാര്‍ നിര്‍ത്തി മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ചോദ്യം ചെയ്യുകയും കാറിനുള്ളിലുള്ളവര്‍ യുവാവിനെ അസഭ്യം പറയുകയും ചെയ്തു. വിനോദയാത്രികര്‍ അവിടെ നിന്നും പോയ സമയം യുവാവ് പിതാവിനെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു.

പിതാവ് സുഹൃത്തുക്കളായ പത്തോളം ആളുകളെ കൂട്ടി വാഹനത്തില്‍ പിന്തുടര്‍ന്ന് പെരുവന്താനം റോഡില്‍ മരുതുംമൂട്ടില്‍ വച്ച് വാഹനം തടഞ്ഞിട്ട് മര്‍ദ്ദിച്ചു. വാഹനത്തിന്റെ ഗ്ലാസ് തല്ലിതകര്‍ക്കുകയും ചെയ്തു. തുടര്‍ന്നും വാഹനം പിന്തുടര്‍ന്ന് എത്തിയ അഞ്ച് പേരടങ്ങുന്ന സംഘം കുട്ടിക്കാനത്ത് വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. പോലീസുകാരന്‍ ഉള്‍പ്പെടെയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.

കുട്ടിക്കാനം കുമളി മേഖലയിലേയ്ക്ക നിരവധി വിനോദസഞ്ചാരികളാണ് എത്തിച്ചേരുന്നത്. വഴിയില്‍ വച്ചുണ്ടായ ചെറിയ തര്‍ക്കങ്ങള്‍ പോലും അതിക്രൂരമായ സംഘര്‍ഷത്തിലേയ്ക്ക് വഴിയൊരുക്കുകയാണ്്. സംഘം ചേര്‍ന്ന് ആക്രമിക്കുന്ന രീതിയാണുള്ളത്. ഇത്തരത്തില്‍ അക്രമണം നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

Tags:    

Similar News