വളർത്തുനായയുടെ 'കുര' സഹിക്കാനായില്ല; പ്രകോപിതരായി അയൽവാസികൾ; തർക്കം കലാശിച്ചത് വൻ അടിയിലേക്ക്; പിന്നീട് നടന്നത് തല്ലുമാല വൈബ്; വീട്ടിലേക്ക് സ്ത്രീകൾക്കടക്കം ഇടിച്ചുകയറി; ഉടമയേയും കുടുംബത്തേയും പൊതിരെ തല്ലി; കേസെടുത്ത് പോലീസ്; താനെയിൽ നടന്നത്!
താനെ: സമൂഹമായി ഒരു പ്രദേശത്ത് ജീവിക്കുമ്പോൾ പലതും നമ്മൾ സഹിച്ചായിരിക്കും ജീവിക്കുന്നത്. വളർത്തുനായകളുടെ ബഹളവും കുട്ടികൾ പന്ത് കളിച്ച് വീട്ടുമുറ്റത്തേക്ക് അടിച്ചു തെറിപ്പിക്കുന്നതും. അങ്ങനെ ഒരു പ്രദേശത്ത് കൂട്ടമായി താമസിക്കുമ്പോൾ ഒരു ദിവസം പലതും നമ്മൾ കണ്ടും സഹിച്ചുമാണ് കഴിഞ്ഞു പോകുന്നത്. പക്ഷെ ചിലർക്ക് ഇതൊക്കെ സഹിക്കാൻ കൂടി വയ്യാതെ ആകും. ഒടുവിൽ വലിയ ശല്യം ആകുമ്പോൾ അവിടെ തർക്കങ്ങളും ബഹളങ്ങളും വരെ ഉണ്ടാകുന്നു.
ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് മഹാരാഷ്ട്രയിൽ സംഭവിച്ചിരിക്കുന്നത്. വളർത്തുനായയുടെ കുര കാരണം ശല്യം സഹിക്കാൻ കഴിയാതെ ഒടുവിൽ ആ പ്രദേശത്തെ മുഴുവൻ നാട്ടുകാരും ചേർന്ന് വളർത്തുനായയുടെ ഉടമയെയും കുടുംബത്തെയും പൊതിരെ തല്ലുകയായിരുന്നു. സംഭവത്തിൽ പോലീസ് ഇപ്പോൾ കേസെടുത്തിട്ടുണ്ട്.
വളർത്ത് നായ കുരച്ചതിൽ പ്രകോപിതരായി ഉടമയേയും കുടുംബത്തേയും വീട് കയറി ആക്രമിച്ച് അയൽവാസികളായ സ്ത്രീകൾ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ മേഖലയിലെ അംബിവിലിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം. പച്ചക്കറിച്ചവടക്കാരനെയും കുടുംബത്തെയും അയൽവാസികൾ വീട്ടിൽ കയറി മർദ്ദിച്ചത്. സംഭവത്തിൽ പത്ത് സ്ത്രീകൾക്കെതിരെ കേസെടുത്തതായി ഖഡക്പാഡ പൊലീസ് അറിയിച്ചു.
പച്ചക്കറിക്കാരന്റെ വീട്ടിലെ വളർത്തുനായയുടെ കുര സഹിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇയാളുമായി അയല്വാസികൾ കുറേ നാളായി രസചേർച്ചയിലല്ല. ഇരു കൂട്ടരും തമ്മിൽ തർക്കങ്ങളുമുണ്ടായിരുന്നു.
ഇതിനിടെയാണ് ഞായറാഴ്ച വൈകുന്നേരം പച്ചക്കറി കച്ചവടക്കാരന്റെ വളർത്ത് നായയുടെ കുരകേട്ട് അയൽവാസികൾ പ്രകോപിതരായത്. വീട്ടിലേക്ക് ഓടിക്കയറിയ പത്ത് സ്ത്രീകൾ അയൽവാസിയായ യുവാവിനെയും ഭാര്യയേും മകളേയും മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വീട്ടിലെ സാധനങ്ങൾ തല്ലി തകർത്ത സംഘം മോഷണവും നടത്തിയെന്നാണ് പരാതി. വീടിന് നേരെ കല്ലെറിയുകയും മുറ്റത്തെ ചെടിച്ചട്ടികളടക്കം അടിച്ച് തകർക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ പച്ചക്കറി വ്യാപാരി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി സംഘം ചേരൽ, ഭവനഭേദനം, ദുരുദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കുക, അക്രമിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പത്ത് സ്ത്രീകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് വ്യക്തമാക്കി.