പോക്സോ കേസ് പ്രതിക്ക് 28 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി; രണ്ടാം പ്രതിയെ വെറുതെ വിട്ടു

പോക്സോ കേസ് പ്രതിക്ക് 28 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും

Update: 2024-09-30 15:36 GMT

അടൂര്‍: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 28 വര്‍ഷം കഠിനതടവിനും 1.20 ലക്ഷം രൂപ ഒടുക്കാനും കോടതി ശിക്ഷിച്ചു. രണ്ടാം പ്രതിയെ വെറുതെ വിട്ടു. ഏനാത്ത് കടിക കൈതപ്പറമ്പ് പൂവത്തിനാല്‍ തെക്കേക്കര ലക്ഷ്മി ഭവന്‍ വീട്ടില്‍ നിബിന്‍ രാജിനെ (കൊച്ചു-33)യാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി. മന്‍ജിത് ശിക്ഷിച്ച് വിധി പ്രസ്താവിച്ചത്.

2019 ഒക്ടോബര്‍ നാല്, 15 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ സമയം പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിരുന്നു. രണ്ടാം പ്രതിയുടെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോയി തെന്മല പാണ്ഡവന്‍ പാറ എന്ന സ്ഥലത്തും ഓട്ടോറിക്ഷയിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കുറ്റം. ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ജയകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. സ്മിതജോണ്‍ ഹാജരായി. പിഴ തുക അടയ്ക്കാത്ത പക്ഷം ആറു മാസവും 20 ദിവസവും കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക ഈടാക്കുന്ന പക്ഷം അത് അതിജീവതയ്ക്ക് നല്‍കണം.


Tags:    

Similar News