അര്‍ധരാത്രി നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയത് മദ്യലഹരിയിൽ; യുവാവിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞുവെച്ചു; മോഷണശ്രമമല്ലെന്ന് പോലീസ്; പിടിയിലായത് മലപ്പുറത്തുകാരൻ അഭിജിത്ത്

Update: 2025-10-25 11:34 GMT

കൊച്ചി: നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശിയായ അഭിജിത്താണ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച അർധരാത്രി ഏകദേശം 12 മണിയോടെയാണ് സംഭവം നടന്നത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു.

തുടർന്ന് ഇയാളെ പോലീസിൽ ഏൽപ്പിച്ചു. സംഭവം മോഷണശ്രമമല്ലെന്നും യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ആലുവ പോലീസ് അറിയിച്ചു. എന്നാൽ, യുവാവിന്റെ പശ്ചാത്തലവും മറ്റ് വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരുന്നുണ്ട്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

Tags:    

Similar News