മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടം; വയോധികന് ദാരുണാന്ത്യം; സംഭവം ആലുവയിൽ

Update: 2024-11-13 06:30 GMT

കൊച്ചി: എറണാകുളം ആലുവയിൽ മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ ഉണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ മുഹമ്മദ് കുഞ്ഞാണ് (63) മരിച്ചത്.

മകനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് പോകവെ ജി.സി.ഡി.എ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ തന്നെ മുഹമ്മദ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

Similar News