ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; സംഭവം തൃശൂരിൽ

Update: 2025-01-10 11:17 GMT

തൃശൂർ: ചാലക്കുടിയിൽ ഇലക്ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയിൽവേ സ്റ്റേഷന് മുൻവശത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് 11 മണിയോടുകൂടിയായിരുന്നു അപകടം. സ്കൂട്ടറിന്‍റെ പിന്‍ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലായിരുന്നു.

അപകടത്തിൽപ്പെട്ട ജോർജിനെ ഉടൻ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Tags:    

Similar News