രഹസ്യവിവരത്തെ തുടർന്ന് പരിശോധന; മലപ്പുറത്ത് എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ; 196 ഗ്രാം വരെ പിടിച്ചെടുത്തു; കൈയ്യോടെ പൊക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-03-26 09:41 GMT
മലപ്പുറം: രഹസ്യ വിവരത്തെ തുടർന്ന് പരിശോധന. മലപ്പുറം അരീക്കോട് എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. പൂവത്തിക്കൽ സ്വദേശി അസീസാണ് 196 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വില്‍പ്പനക്കായി എത്തിച്ചിരുന്ന എംഡിഎംഎ പിടികൂടിയത്. അസീസിനെ കൂടാതെ മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, വയനാട് പൊഴുതനയിലും 35 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. മുട്ടിൽ സ്വദേശി അബ്ദുൽ നാസർ ആണ് പിടിയിലായത്. ഇന്നലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് കാസർകോട് സ്വദേശികളിൽ നിന്ന് 255 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു.