വിദ്യാര്‍ത്ഥിനിയെ ഓട്ടോയ്ക്കുളിൽ വച്ച് പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ; സംഭവം മലപ്പുറത്ത്

Update: 2024-11-10 08:49 GMT

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം നടന്നത്. എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ പിടിയിലായത്.

ഓട്ടോ റിക്ഷയിൽ വെച്ചും വീടിന് സമീപത്ത് വെച്ചുള്ള സ്ഥലത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.

സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നടപടികള്‍ക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Tags:    

Similar News