ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിൽ വിരോധം; പിന്നാലെ വടിവാൾ കാണിച്ചു ഭീഷണി; കുതറിമാറി ഉടമ; പ്രതി അറസ്റ്റിൽ
കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന്റെ വിരോധത്തിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കടവന്ത്ര ഗാന്ധി നഗർ , ചേമ്പിൻകാട് കോളനി H No 58 ൽ കുമാർ മകൻ 33 വയസ്സുള്ള ദേവനെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കൊച്ചി സിറ്റിയിലെ പതിനഞ്ചോളം അടിപിടി, പിടിച്ചു പറി, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. കടവന്ത്ര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കലിനു ശേഷം കഴിഞ്ഞ മാസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത് .
പ്രതിയുടെ സഹോദരനും കടവന്ത്ര പോലീസ് സ്റ്റേഷനിലെ റൗഡിയും കാപ്പ ലിസ്റ്റിൽ പെട്ടിട്ടുള്ളയാളാണ്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ് സുദർശൻ ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം കടവന്ത്ര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ദിനേശ് ബി, ഷിഹാബ്, സജീവ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടോബിൻ, ലിന്റോ, സിവിൽ പോലീസ് ഓഫീസറായ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.