എട്ട് കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ; വലയിൽ കുടുങ്ങിയത് അസം സ്വദേശികൾ; സംഭവം എരമല്ലൂരിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-05 17:15 GMT
അരൂർ: എരമല്ലൂരിൽ എട്ട് കിലോ കഞ്ചാവുമായി അസം സ്വദേശികളായ യുവാവും യുവതിയും അറസ്റ്റിൽ. അസം ദേമജി ഡിലപത്തൂർ സ്വദേശി ബിറ്റുപാൽ ഗോഗോയ് (24), ടിൻഗോഗ് ബർസാം സ്വദേശി ദീപ ചിത്തേയ് (39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല എ. എസ്. പി. സ്ക്വാഡും അരൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇവര്‍ അരൂർ എരമല്ലൂർ കൊച്ചുവേളി കവലയ്ക്ക് സമീപമുള്ള മേപള്ളി പ്രദീപിന്റെ വീട്ടിൽ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടിൽ ട്രോളി ബാഗിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.