ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എടുത്തു എറിഞ്ഞു; വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം നടത്തിയ ആൾ കുടുങ്ങി; പിടിയിലായത് കോഴിക്കോട് സ്വദേശി

Update: 2024-10-10 12:23 GMT

കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസ്‌ ട്രെയിനിന് നേരെ ആക്രമണം നടത്തിയ ആൾ അറസ്റ്റിലായി. കുറ്റ്യാടി സ്വദേശി നദീറാണ് പോലീസ് വലയിൽ കുടുങ്ങിയത്.

ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണം നടന്നത്.

ഇയാൾ മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് നേരെ ഡസ്റ്റ് ബിൻ എടുത്ത് എറിയുകയായിരുന്നു. ആർപിഎഫ് സംഘമാണ് പ്രതിയെ കുടുക്കിയത്.

Tags:    

Similar News