സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്; സംഭവം പത്തനംതിട്ടയില്‍

Update: 2024-10-30 12:56 GMT

പത്തനംതിട്ട: സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. പത്തനംതിട്ട അടൂരിന് അടുത്തായി പഴകുളത്താണ് അപകടം നടന്നത്. അപകടത്തിൽ പത്തിലേറെ പേർക്ക് പരിക്കേറ്റതായും വിവരങ്ങളുണ്ട്.

അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റവരെ അടൂരിലുള്ള ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News