കാര്‍ തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; അപകടം മൂന്നാർ ട്രിപ്പ് കഴിഞ്ഞ് മടങ്ങവേ; സംഭവം പത്തനംതിട്ടയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-01 05:10 GMT
പത്തനംതിട്ട: കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട ചാലാപ്പള്ളിയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ഇവരെ കോഴഞ്ചേരിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘം മൂന്നാറിൽ പോയി മടങ്ങി വരവെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയത് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.