ആദ്യം പുക ഉയർന്നു; നിമിഷ നേരം കൊണ്ട് തീആളിക്കത്തി; ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-08-01 04:34 GMT

വെള്ളപ്പാറ: റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. തീആളിക്കത്തിയപ്പോൾ തന്നെ യാത്രക്കാർ പുറത്തിറങ്ങിയത് കൊണ്ട് ആളപായം ഉണ്ടായില്ല. വ്യാഴാഴ്ച 12.45-ന് ളാക്കൂർ ഞക്കുകാവിലാണ് സംഭവം നടന്നത്. പുതുവേലിൽ കിഴക്കേതിൽ ബിന്ദു രാഗേഷും ബന്ധുവും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.

ആദ്യം പുക ഉയരുകയും നിമിഷ നേരം കൊണ്ട് തീആളിക്കത്തുകയും ചെയ്യുകയായിരുന്നു. വാഹനത്തിന്റെ ബോണറ്റിൽനിന്ന് പുക ഉയരുന്നത് കണ്ട് ഇവർ റോഡിൽ വണ്ടി നിർത്തി. ഉടനെ തന്നെ കാറ് പൂർണമായും കത്തിനശിച്ചു. ഒടുവിൽ അഗ്നിരക്ഷാസേനയാണ് ആളിക്കത്തിയ തീയെ കെടുത്തിയത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News