പുലർച്ചെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചെവിപൊട്ടുന്ന ശബ്ദം; മേൽക്കൂരയിലെ സീലിങ്ങ് പൂർണമായും തകർന്നുവീണു; കുട്ടികൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി

Update: 2025-08-06 07:36 GMT

തൃശൂർ: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി ഗവ. എല്‍പി സ്‌കൂൾ കെട്ടിടത്തിന്റെ സീലിങ്ങ് തകര്‍ന്നുവീണു. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം നടന്നത്. സ്ക്കൂൾ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ്ങാണ് പൂര്‍ണമായും തകർന്നുവീണത്. സംഭവം നടക്കുമ്പോൾ സ്‌കൂളിൽ കുട്ടികൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

ശക്തമായ മഴ മൂലം ഇന്ന് തൃശൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. സാധാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ നേരത്തെ എത്തുന്ന കുട്ടികളെ ക്ലാസ് തുടങ്ങുന്നത് വരെ ഈ ഹാളിലാണ് പതിവായി ഇരുത്തുന്നത്. സ്‌കൂള്‍ അസംബ്ലിയും ഇവിടെയാണ് നടത്താറ്. അപകടത്തില്‍ ഹാളിലെ ഫാനുകള്‍, ട്യൂബ് ലൈറ്റുകള്‍, കസേരകള്‍ എന്നിവയെല്ലാം നശിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News