ചുട്ടിപ്പാറയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു എസ്. സജീവിന്റെ ആത്മഹത്യ; കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍; കേസില്‍ പ്രിന്‍സിപ്പളും പ്രതിയായേക്കും

Update: 2025-01-07 07:49 GMT

പത്തനംതിട്ട: ചുട്ടിപ്പാറയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവ്(22) ജീവനൊടുക്കിയ സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. അമ്മുവിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന കുടുംബത്തിന്റെ ആരോപണം ആരോഗ്യ സര്‍വകലാശാലയുടെ അന്വേഷണ സമിതി പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

ചുട്ടിപ്പാറ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പലായിരുന്ന അബ്ദുല്‍ സലാം, വൈസ് പ്രിന്‍സിപ്പല്‍ സജി ജോസഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. കേസില്‍ പ്രിസന്‍സിപ്പല്‍ പ്രതിയാകാനും സാധ്യതയുണ്ട്. കഴിഞ്ഞ നവംബര്‍ 15നാണ് അമ്മു സജീവന്‍ താഴേവെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് അമ്മു മരിച്ചത്.

അസ്വാഭാവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പോലീസ് സഹപാഠികളുടെയും അധ്യാപകരുടേയും അമ്മുവിന്റെ രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News