കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; ഡിവൈഎഫ്‌ഐ നേതാവിന്റെ തലയ്ക്ക് പരിക്ക്; നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കും പരിക്ക്; തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചത് ഇങ്ങനെ

കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം

Update: 2025-08-19 14:56 GMT

കൊല്ലം: കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്.

സംഘര്‍ഷത്തില്‍ സിപിഎമ്മിന്റെ കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേറ്റു. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റായ അരുണിന്റെ തലയ്ക്കാണ് പരിക്കേറ്റത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അന്‍സറിന്റെ കട തകര്‍ത്തതായും കോണ്‍ഗ്രസ് ആരോപിച്ചു. കടയ്ക്കലിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തതായും കോണ്‍ഗ്രസ് അറിയിച്ചു. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


Tags:    

Similar News