വടകരയിൽ നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ടു മൃതദേഹങ്ങൾ; ഒരാൾ പടിയിലും മറ്റൊരാൾ വാഹനത്തിനുള്ളിലും; വാഹനത്തിന് പൊന്നാനി റജിസ്ട്രേഷൻ; അന്വേഷണം ആരംഭിച്ച് പൊലീസ്

Update: 2024-12-23 16:29 GMT

വടകര: കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മലപ്പുറം സ്വദേശി മനോജും കാസര്‍കോട് സ്വദേശി ജോയലുമാണ് മരിച്ചത്. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലാണ് വാഹനം. പൊന്നാനി റജിസ്ട്രേഷനാണ് കാരവനുള്ളത്. ഒരാൾ കാരവന്റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്.

വാഹനം ഏറെസമയമായി റോഡിൽ നിർത്തിയിട്ടിരുന്നു. സംശായാസ്പതമായി വാഹനം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

Tags:    

Similar News