വീട്ടില്‍ കുഴഞ്ഞ് വീണ അച്ഛനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം; യാത്രയ്ക്കിടെ മകനും വാഹനത്തില്‍ കുഴഞ്ഞു വീണു; ഹൃദയാഘാതത്താല്‍ അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
ഹൃദയാഘാതത്താല്‍ അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-01 13:54 GMT
മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന് ടെന്‍സ് തോമസ് (50 ) എന്നിവര്‍ ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകന് ടെന്‍സ് വാഹനത്തില്‍ കുഴഞ്ഞ് വീണത്. ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.