സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സാഹസിക ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-07-01 14:08 GMT
കോഴിക്കോട്: ബാലുശ്ശേരിയില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ ബൈക്ക് ഓടിച്ച സ്കൂള്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോക്കല്ലൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികള്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്.
ബൈക്ക് ഓടിച്ചത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. രക്ഷിതാവിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനും സാധ്യതയുണ്ട്.