കാര്‍ വര്‍ക്ക് ഷോപ്പില്‍ വന്‍ അഗ്നിബാധ; നിരവധി കാറുകള്‍ കത്തിനശിച്ചു; സംഭവം മലപ്പുറത്ത്
Update: 2025-03-14 23:55 GMT
മലപ്പുറം: മലപ്പുറത്ത് കാര്‍ വർക്ക് ഷോപ്പിൽ വൻ അഗ്നിബാധ. നിരവധി കാറുകള്‍ കത്തി നശിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് രാത്രി 11ഓടെ വൻ തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപ പ്രദേശത്തേക്ക് തീപടര്‍ന്നിട്ടില്ല. പൊട്ടിത്തെറിയോടെയാണ് തീ ആളിപടര്‍ന്നത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.