പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; തീ പടര്‍ന്നത് സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയില്‍; സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം; ആളപായമില്ല; രോഗികളെ ഒഴിപ്പിച്ചു
Update: 2025-02-16 00:16 GMT
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയിലാണ് തീ പിടിത്തം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ പടര്‍ന്നത്. ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. തീപടര്‍ന്ന മുറിയോട് ചേര്‍ന്ന് മെഡിക്കല്‍ ഐ.സി.യുവും , മുകളിലെ നിലയില്‍ സര്‍ജിക്കല്‍ ഐ.സി.യു വുമാണ്.
പുക പടര്‍ന്നതോടെ ഐ.സി.യുവില്‍ നിന്നും വാര്‍ഡില്‍ നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. നൂറോളം കിടപ്പുരോഗികളെയാണ് വാര്‍ഡില്‍ നിന്ന് ഒഴിപ്പിച്ചത്. പാലക്കാട് അഗ്‌നിരക്ഷാസേന ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ പൂര്‍ണ്ണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമീക നിഗമനം. സംഭവത്തില്‍ ആളപായമില്ല.