അതിരപ്പള്ളിയിൽ നാളെ ഹർത്താൽ; ആർആർടി സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തം; ഹർത്താൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെ

Update: 2025-04-15 08:10 GMT

തിരുവനന്തപുരം: തൃശൂര്‍ അതിരപ്പിള്ളി വനമേഖലയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ജനരോക്ഷം ശക്തം. അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ നടത്താൻ തീരുമാനം. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെയാണ് ഹർത്താൽ. അതിരപ്പള്ളി മേഖലയിലെ ആർആർടി സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.

കാട്ടാന ആക്രമത്തിൽ ആദിവാസികളായ സതീഷ്, അംബിക എന്നിവര്‍ മരിച്ചത്.ഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ.ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ഇവർക്കു പുറമേ ബന്ധുക്കളായ രമ, രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കാട്ടാന ആക്രമിക്കാനെത്തിയപ്പോൾ നാലുപേരും ചിതറിയോടി. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സതീഷിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പുഴയിൽ ചാടിയ രമയും രവിയും സുരക്ഷിതരാണ്. മദപ്പാടിലുള്ള മഞ്ഞക്കൊമ്പൻ എന്ന ആനയാണ് ആക്രമിച്ചതെന്നാണ് വിവരം. 

Tags:    

Similar News