ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പത്താം പ്രതി കെ.കെ. കൃഷ്ണന്‍ മരിച്ചു; ഹൃദ്‌രോഗത്തിന് ചികിത്സയ്ക്കിടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അന്ത്യം; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കളും പ്രവര്‍ത്തകരും

Update: 2025-07-17 10:47 GMT

കണ്ണൂര്‍ :ഒഞ്ചിയത്തെ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍വധക്കേസ് പ്രതിയും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന വടകര ഏറാമല പഞ്ചായത്തിലെ തട്ടോളിക്കരയിലെ കെ. കെ. കൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു. ഗുരുതരമായഹൃദയ സംബന്ധമായ അസുഖത്തിന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു. സി.പി.എം ഒഞ്ചിയം മുന്‍ ഏരിയാ കമ്മിറ്റി അംഗവും വടകര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ടി.പി വധക്കേസിലെ പത്താം പ്രതിയായ കെ.കെ കൃഷ്ണന്‍ ജീവപര്യന്തം തടവിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ന്യുമോണിയ ബാധിതനായി ജയിലില്‍ നിന്നും പരിയാരത്തെകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

ഭാര്യ: യശോദ .മക്കള്‍: സുസ്മിത ( സഹകരണ വകുപ്പ് എ ആര്‍ ഓഫിസ് വടകര) സുമേഷ് (അസി.മാനേജര്‍ കെ.എസ്.എഫ്.ഇ വടകര)

സുജീഷ് (സോഫ്റ്റ് വയര്‍ എന്‍ജിനിയര്‍) മരുമക്കള്‍: പി.പി മനോജന്‍ (കേരള ബാങ്ക് നാദാപുരം)രനിഷ , പ്രിയ ' സഹോദരങ്ങള്‍: മാത' പരേതരായ കുഞ്ഞിക്കണ്ണന്‍, ചാത്തു,ഗോപാലന്‍, കണാരന്‍ സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ. കെ. കൃഷ്ണന്റെ വിയോഗവാര്‍ത്തയറിഞ്ഞ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ അന്തിമോപചാരമര്‍പിക്കാനെത്തിയിരുന്നു.

പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന് ശേഷം ടി പി വധക്കേസില്‍ ജയിലില്‍ കഴിയവെ മരണമടയുന്ന മറ്റൊരു പ്രാദേശിക ' നേതാവ് കൂടിയാണ് കെ.കെ. കൃഷ്ണന്‍. ഗൂഡാലോചന കുറ്റത്തിന് തന്നെയാണ് ഇദ്ദേഹവും പ്രതിയാക്കപ്പെട്ടത്. ടി.പി വധക്കേസിലെ പത്താംപ്രതി യായ കെ.കെ. കൃഷ്ണന്‍, പന്ത്രണ്ടാംപ്രതി പാനൂരിലെജ്യോതി ബാബു എന്നിവര്‍കോഴിക്കോട് മാറാട് പ്രത്യേക കോടതിയിലാണ്കീഴടങ്ങിയത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികളായ കെ.കെ. കൃഷ്ണനും ജ്യോതി ബാബുവും ഇവര്‍ കുറ്റക്കാരാണെന്ന് മറ്റു പ്രതികളുടെ ശിക്ഷാവിധി ഇളവ് ചെയ്യണമെന്ന ഹരജിയില്‍ ഹൈകോടതി വിധിച്ചിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വിലയിരുത്തിയാണ് കെ.കെ. കൃഷ്ണനെയും ജ്യോതി ബാബുവിനെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.

Tags:    

Similar News