കെ.എസ്.ആര്.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവം; ഡ്രൈവര്‍ക്ക് സസ്പെന്ഷന്
കെ.എസ്.ആര്.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവം; ഡ്രൈവര്‍ക്ക് സസ്പെന്ഷന്
By : സ്വന്തം ലേഖകൻ
Update: 2025-02-21 01:51 GMT
മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി. ഡബിള്‍ഡെക്കര്‍ ബസിന്റെ ചില്ലുപൊട്ടിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്പെന്ഷന്. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കോതമംഗലം സ്വദേശി രാജേഷിനെയാണ് സസ്പെന്‍ഡുചെയ്തത്.
ചൊവ്വാഴ്ചയാണ് ബസിന്റെ മുകള്‍നിലയില്‍ മുന്‍വശത്തെ ചില്ലുപൊട്ടിയത്. ഗാരേജിലേക്ക് കയറ്റുന്നതിനിടയില്‍ മേല്‍ക്കൂരയില്‍ തട്ടിയതാണ് കാരണം. ഡ്രൈവറുടെ അശ്രദ്ധയാണ് ഇതിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്ഷന്. ചില്ല് പൊട്ടിയതിനെത്തുടര്‍ന്ന് ബുധനാഴ്ച സര്‍വീസ് മുടങ്ങി. അറ്റകുറ്റപ്പണി തീര്‍ത്ത് വ്യാഴാഴ്ച പുനരാരംഭിച്ചു.