യാത്രക്കിടെ കുപ്പിവെള്ളം വാങ്ങിക്കുടിച്ചു; കുട്ടിക്ക് നൽകാൻ നൽകാനൊരുങ്ങുമ്പോൾ കുപ്പിക്ക് ഉള്ളിൽ നിന്ന് ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് ചത്ത പല്ലി; ചികിത്സ തേടി യുവാവ്
By : സ്വന്തം ലേഖകൻ
Update: 2025-12-08 14:03 GMT
കോഴിക്കോട്: യാത്രക്കിടെ വാങ്ങിക്കുടിച്ച കുപ്പിവെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. സംഭവത്തെ തുടർന്ന് കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ചികിത്സ തേടി. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. നന്മണ്ടയിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന റിഷി റസാഖ് ആദ്യം വെള്ളം കുടിച്ചിരുന്നു. തുടർന്ന് അഞ്ചു വയസുള്ള കുട്ടിയ്ക്ക് നൽകാനൊരുങ്ങുമ്പോൾ കുപ്പിയുടെ ഉള്ളിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടു. പരിശോധിച്ചപ്പോഴാണ് കുപ്പിയുടെ അടിഭാഗത്ത് ചത്ത പല്ലിയെ കണ്ടെത്തിയത്. 2026 മേയ് വരെ കുപ്പിവെള്ളത്തിന് കാലാവധിയുണ്ടെന്നായിരുന്നു.