മലപ്പുറത്ത് ഡിഡിഇ ഓഫിസില്‍ ജീവനക്കാരനെ പാമ്പു കടിച്ചു; കടിയേറ്റത് ഓഫീസ് അറ്റന്‍ഡറായ മുഹമ്മദ് ജൗഹറിന്

മലപ്പുറത്ത് ഡിഡിഇ ഓഫിസില്‍ ജീവനക്കാരനെ പാമ്പു കടിച്ചു

Update: 2024-10-31 03:16 GMT
മലപ്പുറത്ത് ഡിഡിഇ ഓഫിസില്‍ ജീവനക്കാരനെ പാമ്പു കടിച്ചു; കടിയേറ്റത് ഓഫീസ് അറ്റന്‍ഡറായ മുഹമ്മദ് ജൗഹറിന്
  • whatsapp icon

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ ജീവനക്കാരനെ പാമ്പുകടിച്ചു. ഓഫീസ് അറ്റന്‍ഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്ഷനിലെ റാക്കിലിരുന്ന പാമ്പുകടിച്ചത്. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയുംചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോണ്‍ടെന്‍ ട്രിന്‍കറ്റ് വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പിന്‍ഭാഗത്തുള്ള ശിക്ഷക് സദന്‍ കെട്ടിടത്തിലാണ് താത്കാലികമായി ഡി.ഡി.ഇ. ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാല്‍ അടുത്തകാലത്തായി ഇങ്ങോട്ട് മാറുകയായിരുന്നു. ചുറ്റും ചപ്പുചവറുകളുള്ള സ്ഥലമാണ്. ഈ കെട്ടിടത്തിനടുത്താണ് ടെക്സ്റ്റ് ബുക്ക് ഡിപ്പോയുടെ തകര്‍ന്ന കെട്ടിടങ്ങള്‍. ഇതിനുള്ളില്‍ മുന്‍പൊരിക്കല്‍ ഒരു പെരുമ്പാമ്പിനെ കണ്ടിരുന്നു.

പാമ്പു കടിച്ചു, മലപ്പുറം, ഡിഡിഇ ഓഫിസ്, snake bite

Tags:    

Similar News