മലയാളി നഴ്സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി; തിരുവല്ല സ്വദേശിനി ശ്രീലക്ഷ്മിയുടെ അന്ത്യം നെഞ്ചുവേദനയെ തുടര്‍ന്ന്; കണ്ണീരോടെ ജുബൈലിലെ മലയാളി സമൂഹം
മലയാളി നഴ്സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി
ജുബൈല്‍: മലയാളി നഴ്സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35)യാണ് മരിച്ചത്.
പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയെങ്കിലും മരിച്ചു. ജുബൈല്‍ നവോദയ കലാസാംസ്‌കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് മകള്‍. ജുബൈല്‍ പൊതുസമൂഹത്തില്‍ ഏറെ പരിചിതയായ, എപ്പോഴും സേവന സന്നദ്ധയുമായിരുന്ന ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി.
നവോദയ ജുബൈല്‍ കുടുംബവേദി ടൗണ്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആണ് ശ്രീലക്ഷ്മി. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.
ശ്രീലക്ഷ്മി, നഴ്‌സ്, മരണം, ജുബൈലില്‍