പട്ടാപ്പകൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭയന്ന് നിലവിളിച്ച് തൊട്ടടുത്ത കടയിൽ ഓടി കയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കേസെടുക്കും; പോലീസിന് കൃത്യമായ മൊഴി നൽകി

Update: 2025-02-11 10:37 GMT

കൊച്ചി: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. എറണാകുളം ആലുവ യു സി കോളേജിനടുത്താണ് സംഭവം നടന്നത്. തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണം നടന്നത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസ് എടുക്കുമെന്ന് ആലുവ ഈസ്റ്റ്‌ പോലീസ് വ്യക്തമാക്കി.മുപ്പത്തടം സ്വദേശി അലിയാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News