ഓണം സ്പെഷ്യൽ ഡ്രൈവ്; ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് പിടിച്ചെടുത്തത് 18 ഗ്രാം എംഡിഎംഎ
By : സ്വന്തം ലേഖകൻ
Update: 2025-09-03 14:24 GMT
കാസർകോട്: കാസർകോട് കുമ്പളയിൽ ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് എംഡിഎംഎ പിടികൂടി. ഇച്ചിലമ്പാടി കൊടിയമ്മ സ്വദേശി അബ്ദുൾ അസീസിൽ(42) നിന്ന് 18 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട ഓട്ടോ കടന്നുകളയാൻ ശ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് രാസലഹരി കണ്ടെത്തിയത്.