മലപ്പുറത്ത് നിന്നും കാണാതായ പെണ്‍കുട്ടികളെ കോഴിക്കോട് വെള്ളയിലില്‍ കണ്ടെത്തി; താമസ സ്ഥലത്ത് നിന്നും ഇറങ്ങി പോയത് ആറ്, ഏഴ്, എട്ട് ക്ലാസിലെ കുട്ടികള്‍

മലപ്പുറത്ത് നിന്നും കാണാതായ പെണ്‍കുട്ടികളെ കോഴിക്കോട് വെള്ളയിലില്‍ കണ്ടെത്തി

Update: 2024-10-21 01:28 GMT

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെ കോഴിക്കോട് നിന്നും കണ്ടെത്തി. ഇന്നലെ ഉച്ചയോതെ താമസസ്ഥലത്തുനിന്നു കാണാതായ കുട്ടികളെ രാത്രി കോഴിക്കോട് വെള്ളയിലില്‍ കണ്ടെത്തുക ആയിരുന്നു. 6, 7, 8 ക്ലാസുകളില്‍ പഠിക്കുന്ന 12, 13 ,14 വയസ്സുള്ള കുട്ടികളെയാണ് ഇന്നലെ ഉച്ചയ്ക്ക് 2നു ശേഷം കാണാതായത്. വാഴക്കാട് ഹയാത്ത് സെന്റര്‍ താമസകേന്ദ്രത്തിലെ 3 കുടുംബങ്ങളിലെ കുട്ടികളാണ്. രക്ഷിതാക്കള്‍ വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍, കുട്ടികള്‍ മുഖം മറച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.

വാഴക്കാട് പൊലീസ് കോഴിക്കോട്ടെയും രാമനാട്ടുകരെയിലെയും മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റും പരിശോധന നടത്തുന്നതിനിടെയാണ് ഒരു കുട്ടിയുടെ വെള്ളയിലിലുള്ള ബന്ധുവീട്ടില്‍ മൂന്നു പേരും രാത്രി പത്തു മണിയോടെ എത്തിയതായി പൊലീസിനു വിവരം ലഭിച്ചത്. ജില്ലയ്ക്കകത്തും പുറത്തും നിന്നുള്ള 20 കുടുംബങ്ങള്‍ വാഴക്കാട് ഹയാത്ത് സെന്ററില്‍ താമസിക്കുന്നുണ്ട്.

Tags:    

Similar News