നഗരൂരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കുടുംബ വസ്തുവില്‍ മണ്ണിട്ട് നികത്തിയതിനെതിരെ പ്രതിഷേധം; ഓടയടക്കം അനധികൃതമായി നികത്തിയതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ഉപരോധം

Update: 2025-03-28 06:52 GMT

നഗരൂര്‍ : നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡിലെ വെള്ളംകൊള്ളിയില്‍ നഗരൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സ്മിതയുടെ കുടുംബ വസ്തുവില്‍ അനധികൃതമായി രാത്രിയുടെ മറവില്‍ കരമണ്ണ് അടിച്ച് നികത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ വര്‍ക്കിന്റെ ഭാഗമായി നഗരൂരില്‍ നിന്നും നീക്കം ചെയ്യുന്ന കരമണ്ണ് ഈ വര്‍ക്കിന്റെ അവസാനം ലേലം ചെയ്ത് സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തേണ്ട സാമ്പത്തികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് തന്റെ കുടുംബ വസ്തുവില്‍ രാത്രിയുടെ മറവില്‍ നിക്ഷേപിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത രാജി വക്കണം എന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാത്തയില്‍ സോജ് ആവശ്യപ്പെട്ടു.

ഇതിനെതിരെ ബിജെപി നഗരൂര്‍ ടൌണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരൂര്‍ വില്ലജ് ഓഫീസറെ ഉപരോധിച്ചു. ഉപരോധസമരം ആഖജ നഗരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മാത്തയില്‍ സോജ് ഉത്ഘാടനം ചെയ്തു. ബിജെപി നേതാക്കള്‍ ആയ നഗരൂര്‍ വിമേഷ്, ബി. ബാബുക്കുട്ടന്‍ നായര്‍, എസ്.ഗീത, ആര്‍.ഗിരീഷ് ബാബു എന്നിവര്‍ സംസാരിച്ചു. നഗരൂര്‍ ടക അജയകുര്‍ വില്ലേജ് ഓഫീസില്‍ എത്തുകയും പാര്‍ട്ടി നേതാക്കളോടും വില്ലജ് ഓഫീസറോടും ചര്‍ച്ചചെയ്ത് വേണ്ട നിയമനടപടികള്‍ കൈകൊള്ളാം എന്ന വില്ലേജ് ഓഫീസറുടെ ഉറപ്പിന്മേല്‍ ഉപരോധസമരം സമാധാനപരമായി അവസാനിപ്പിച്ചു.

Similar News